നിരായുധീകരണം: അമേരിക്കയുടെ പ്രസ്താവന ഹമാസ് തള്ളി

നിരായുധീകരണം: അമേരിക്കയുടെ പ്രസ്താവന ഹമാസ് തള്ളി

ഗാസ: ഹമാസ് നിരായുധീകരത്തിന് തയാറാണെന്നു അറിയിച്ചതായുള്ള അമേരിക്കന്‍ പ്രസ്താവന തള്ളിക്കളഞ്ഞ് ഹമാസ്. ഹമാസ് നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി അമേരിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീഫ് വിറ്റ്‌കോഫ് ഗാസാ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.

സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അതുവരെ ആയുധം താഴെ വെയ്ക്കില്ലെന്നും ഹമാസ് പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം.

ഇസ്രായേലിന്റെ അധിനിവേശം തുടരുന്നിടത്തോളം കാലം ചെറുത്തുനില്‍പ്പും ആയുധങ്ങളും തങ്ങളുടെ നിയമപരമായ അവകാശമാണ്. ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ അവകാശം ഉപേക്ഷിക്കുകയുള്ളൂ എന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസയില്‍ സഹായവിതരണ കേന്ദ്രം സന്ദര്‍ശിച്ച വിറ്റ്‌കോഫിന്റെ നടപടിയെ ഹമാസ് അപലപിക്കുകയും, ഇത് പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും ഇസ്രായേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണെന്ന് ആരോപിക്കുകയും ചെയ്തു.

Disarmament: Hamas rejects US statement

Share Email
Top