വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം: മുന്‍ എംപി  പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്നു കോടതി, ശിക്ഷ നാളെ

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം: മുന്‍ എംപി  പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്നു കോടതി, ശിക്ഷ നാളെ

ബംഗളൂരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ എം പിയും മുന്‍ പ്രധാനമന്ത്രി എച്ച് .ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്നു കോടതി. മൈസൂരിലെ കെ.ആര്‍ നഗറിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി..പ്രത്യേക കോടതി 14 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ വിധി പ്രഖ്യാപിച്ചത്.

നാളെ ശിക്ഷ പ്രഖ്യാപിക്കും. പ്രജ്വല്‍ രേവന്ന രണ്ട് തവണ യുവതിയെ പീഡിപ്പിച്ചെന്നും അവിടെ വച്ച് വീഡിയോ ചിത്രീകരിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പ്രതിക്കെതിരായ പ്രധാന തെളിവായി സ്ത്രീ ഉപയോഗിച്ച സാരിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫൊറന്‍സിക് പരിശോധനയിൽ പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായി വിവരം സാരിയില്‍ നിന്നും ലഭിച്ചു.

പ്രത്യേക അന്വേഷണ സംഘം (SIT) ഇന്‍സ്പെക്ടര്‍ ഷോഭയുടെ നേതൃത്വത്തില്‍ 123 എണ്ണത്തില്‍പരം തെളിവുകള്‍ ശേഖരിച്ച് ഏകദേശം 2000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2024 ഡിസംബര്‍ 31-നാണ് വിചാരണ ആരംഭിച്ചത്.  23 സാക്ഷികളെ കോടതി പരിശോധിക്കുകയും, കുറ്റകൃത്യസ്ഥലത്തെ പരിശോധന റിപ്പോര്‍ട്ടുകളും ഫൊറന്‍സിക് ക്ലിപ്പുകളും വിശദമായി വിലയിരുത്തുകയും ചെയ്തശേഷമാണ് ശിക്ഷ വിധിച്ചത്.

പ്രജ്വല്‍ രേവന്നയ്ക്ക് ഐപിസി വകുപ്പ് 376(2)(k), 376(2)(n) എന്നിവ പ്രകാരം കുറഞ്ഞത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ്‌.

Domestic worker molestation incident: Court finds former MP Prajwal Revanna guilty, sentencing tomorrow
Share Email
Top