യൂറോപ്യൻ നേതാക്കൾ അവരുടെ പ്രധാന ആശങ്ക അറിയിച്ചെന്ന് ട്രംപ്; മറുപടി നൽകി യുഎസ് പ്രസിഡന്‍റ്

യൂറോപ്യൻ നേതാക്കൾ അവരുടെ പ്രധാന ആശങ്ക അറിയിച്ചെന്ന് ട്രംപ്; മറുപടി നൽകി യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: യുക്രെയ്ൻ സമാധാന കരാറിലെ അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ തന്‍റെ പ്രസിഡന്റ് പദവിക്ക് ശേഷവും തുടരുമോ എന്നതിനെക്കുറിച്ച് യൂറോപ്യൻ നേതാക്കൾ ആശങ്ക അറിയിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. “അവർ ആ ആശങ്ക അറിയിച്ചു. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. അതെ, ഇത് അങ്ങനെയാണ്. എനിക്ക് അവരെക്കുറിച്ചും ഇത് പറയാൻ കഴിയും,” ട്രംപ് കൂട്ടിച്ചേർത്തു.

യുക്രെയ്നും റഷ്യയും ഒരു കരാറിൽ എത്തിയാൽ പോലും, ഈ സംഘർഷത്തിന്റെ ഭാവിയും പുടിൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തടയാനുള്ള ശ്രമങ്ങളും വൈറ്റ് ഹൗസിൽ ആരാണ് അധികാരത്തിൽ വരുന്നതെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ട്രംപ് സമ്മതിച്ചു.

Share Email
Top