നിലപാട് വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍: വൈറ്റ് ഹൗസിലെ ചര്‍ച്ചകളില്‍ സെലന്‍സിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും

നിലപാട് വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍: വൈറ്റ് ഹൗസിലെ ചര്‍ച്ചകളില്‍ സെലന്‍സിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും

വാഷിംഗ്ടണ്‍: റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു അമേരിക്ക മുന്‍കൈ എടുത്തു നടത്തുന്ന ചര്‍ച്ചകളില്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസ് നടത്തുന്ന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനും പങ്കാളികളാകും. യൂറോപ്യന്‍ യൂണിയന്‍ നേതൃനിരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യമറിയിച്ചത്. ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ നടത്തിയ അലാസ്‌ക ഉച്ചകോടിക്ക് ശേഷം യുദ്ധത്തെക്കുറിച്ചുള്ള പുടിന്റെ നിലപാട് സമയം കളയാനുള്ള ഒരു മാര്‍ഗമാണെന്ന് യുക്രെയ്‌നും യൂറോപ്യന്‍ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സാമെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്‌സ്, ഫിന്‍ലന്‍ഡ് പ്രസിഡന്റ്‌റ് അലക്‌സാണ്ടര്‍ സ്റ്റബ് എന്നിവര്‍ പങ്കെടുക്കും. യുക്രെയ്ന്‍ ഒറ്റപ്പെടില്ലെന്ന് ഉറപ്പാക്കാനുമാണ് യൂറോപ്യന്‍ നേതാക്കള്‍ കൂടി ചര്‍ച്ചക്കായി വാഷിങ്ടനില്‍ എത്തുന്നത്.

യുക്രെയ്‌നും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള ഒരു ഐക്യമുന്നണി അവതരിപ്പിക്കുക എന്നതാണ് തിങ്കളാഴ്ച്ച വാഷിങ്ടണില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഇന്നലെ വ്യക്തമാക്കി. ”യുക്രെയ്‌നിലെ ശേഷിക്കുന്ന പ്രദേശങ്ങള്‍ക്ക് സുരക്ഷാ വാഗ്ദാനം ലഭിക്കണം, ഒരു രാജ്യത്തിനും അവരുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. യൂറോപ്പ് ദുര്‍ബലമായാല്‍ നാളെകളില്‍ അതിനു വലിയ വില നല്‌കേണ്ടി വരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യ്ക്തമാക്കി.

European Union clarifies position: EU leaders join Zelensky in White House talks

Share Email
LATEST
More Articles
Top