മുന്‍ സുപ്രീം കോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാമുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

മുന്‍ സുപ്രീം കോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാമുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായി മുന്‍ സുപ്രീം കോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയെ മത്സരിപ്പിക്കും. ഇന്ത്യാ സഖ്യം ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സി.പി രാധാകൃഷ്ണനെ പ്രതിപക്ഷവും പിന്തുണയ്ക്കണെമെന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതിനു ശേഷമാണ് പ്രതിപക്ഷത്തു നിന്നും സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.

ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ച ശേഷമാണ് റെഡ്ഡി സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്.

Ex-Supreme Court judge Sudershan Reddy to be India bloc Veep candidate

Share Email
LATEST
More Articles
Top