സൻഅയിൽ ഹൂതി പ്രധാനമന്ത്രിക്ക് സ്ഫോടകാക്രമണം; നിരവധി അനുയായികൾ കൊല്ലപ്പെട്ടു

സൻഅയിൽ ഹൂതി പ്രധാനമന്ത്രിക്ക് സ്ഫോടകാക്രമണം; നിരവധി അനുയായികൾ കൊല്ലപ്പെട്ടു

യെമന്റെ തലസ്ഥാനമായ സൻഅയിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം ഒരു അപ്പാർട്ട്മെന്റിന് നേരെയാണ് നടന്നത്. നിരവധി അനുയായികളും കൊല്ലപ്പെട്ടതായി വാർത്തകൾ ഉണ്ട്.

യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അൽ ഗാദ് ദിനപത്രം എന്നിവ റിപ്പോർട്ട് ചെയ്തതിനാൽ വിവരം പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തിന് മുൻപ്, ഹൂതി ഗ്രൂപ്പിന്റെ നേതാവ് അബ്ദുൾ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാനൊത്തുകൂടിയ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു അപ്പാർട്ട്മെന്റ് ആക്രമണം.

Explosion Targets Houthi Prime Minister in Sana’a; Several Followers Killed

Share Email
Top