ലൈംഗികാതിക്രമ പരാതി: കുടുംബ കോടതി മുൻ ജഡ്ജി വി ഉദയകുമാറിന് സസ്പെൻഷൻ

ലൈംഗികാതിക്രമ പരാതി: കുടുംബ കോടതി മുൻ ജഡ്ജി വി ഉദയകുമാറിന് സസ്പെൻഷൻ

കൊച്ചി : വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയ സമയത്ത് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചവറ കുടുംബ കോടതി മുൻ ജഡ്ജി വി ഉദയകുമാറിന് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിന് ശേഷം ഹൈക്കോടതിയുടെ ഭരണപരമായ സമിതിയാണ് വി ഉദയകുമാറിനെ സസ്പെൻഡ് ചെയ്തത്. ചവറ കുടുംബ കോടതി മുൻ ജഡ്ജിയാണ് ഇദ്ദേഹം.

നേരത്തെ ഇദ്ദേഹത്തെ വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണലിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

Share Email
LATEST
Top