ജഹ്‌റ ആശുപത്രിയിലെ ഇലക്ട്രിക്കൽ മുറിയിലുണ്ടായ ചെറിയ തോതിലുള്ള തീപിടുത്തം സുരക്ഷാ സംവിധാനങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമായി മാറാതെ ഒഴിവായി. ആളപായമോ പരിക്കുകളോ റിപ്പോർട്ടായിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് യാന്ത്രിക ഫയർ സ്‌പ്രിങ്ക്‌ളർ സംവിധാനം തൽക്ഷണം പ്രവർത്തിച്ചു. അതോടെ തീ പെട്ടെന്ന് നിയന്ത്രണവിധേയമാകുകയായിരുന്നു. അടിയന്തര സുരക്ഷാ നടപടികൾ ഉടൻ സജീവമാക്കിയതായും മന്ത്രാലയം അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി സമീപത്തുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. കുവൈത്ത് ഫയർ ഫോഴ്‌സ് (KFF), ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ സ്റ്റാഫ് എന്നിവർ ചേർന്ന് തീപിടിത്തത്തെ അതിവേഗം കൃത്യമായി നിയന്ത്രിച്ചതായി അധികൃതർ പറഞ്ഞു.
വേഗതയും കേന്ദ്രീകൃതതയും കാണിച്ച എല്ലാ വിഭാഗങ്ങളുടെയും നടപടികളെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Fire breaks out in electrical room of hospital building in Kuwait; quickly contained, no casualties reported