ഡല്‍ഹി മുഖ്യമന്ത്രിയെ തല്ലിയ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതി രാജ്‌കോട്ട് സ്വദേശി രാജേഷ് ഭായി

ഡല്‍ഹി മുഖ്യമന്ത്രിയെ തല്ലിയ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതി രാജ്‌കോട്ട് സ്വദേശി രാജേഷ് ഭായി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ഔദ്യോഗീക വസതിയില്‍ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. രാജ്‌കോട്ട് സ്വദേശിയാ രാജേഷ് ഭായിയാണ് ആക്രമണം നടത്തിയത്. ജയിലില്‍ കഴിയുന്ന തന്റെ ബന്ധുവിന്റെ മോചനം സംബന്ധിച്ചുള്ള പരാതിയുമായാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനിടെയാണ് പരാതി നല്കാനെത്തിയ ഇയാള്‍ മുഖ്യമന്ത്രിക്കു നേരെ കൈയേറ്റം നടത്തിയത്.

മുഖ്യമന്ത്രിയെ തല്ലിയ പ്രതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെയാണ് പിടികൂടിയത്. പരാതി നല്കാനായി എത്തിയ ഇയാള്‍ ചില രേഖകള്‍ ആദ്യം കൈമാറി. തുടര്‍ന്നാണ് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴടക്കിയതായി ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്ത സംഭവത്തിനു പിന്നാലെ ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കു നേരെ നടന്ന കൈയേറ്റത്തെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് അപലപിച്ചു. മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്ന വ്യക്തിയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദില്ലി മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നും ഇദ്ദേഹം വിമര്‍ശിച്ചു

പൊലീസിന്റെ പ്രാഥമിക അന്വേഷണം പ്രകാരം, ജയിലിലായ തന്റെ ബന്ധുവിന്റെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് പ്രതി വന്നത്. പ്രതി നല്‍കിയ രേഖകളില്‍, മോചന ഹരജിയുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ കുടുംബത്തെ കേന്ദ്രമാക്കി രാജ്‌കോട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മാതാവിനെ ചോദ്യംചെയ്തു. മകന്‍ മുഖ്യമന്ത്രിയെ കാണാനായി ദില്ലിക്ക് പോകുന്നതായി താന്‍ അറിയില്ലായിരുന്നെന്നു അവര്‍ അറിയിച്ചു.

First pic of Delhi Chief Minister’s attacker, he wanted his relative out of jail

Share Email
Top