ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്.
അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്ത. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര ഫോൾസിൽ നിന്നും 40 മൈൽ അകലെ പെംബ്രോക്ക് എന്ന പട്ടണത്തിനടുത്ത് വെച്ചായിരുന്നു.
Five dead in New York bus crash