അക്ഷര സ്‌നേഹം പകര്‍ന്ന് ഫോമാ ‘മലയാള ഭാഷ വിദ്യഭ്യാസ’ കമ്മിറ്റി ഉദ്ഘാടനം

അക്ഷര സ്‌നേഹം പകര്‍ന്ന് ഫോമാ ‘മലയാള ഭാഷ വിദ്യഭ്യാസ’ കമ്മിറ്റി ഉദ്ഘാടനം

ഷോളി കുമ്പിളുവേലി-ഫോമ, പി.ആര്‍.ഒ

ഡാളസ്: അമേരിക്കന്‍ മലയാളിയുടെ പുതിയ തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിനും, അവരേയും നമ്മുടെ സമൃദ്ധമായ സംസ്‌കാരത്തിന്റെയും, പാരമ്പര്യത്തിന്റേയും ഭാഗമായി നിലനിര്‍ത്തുന്നതിനുവേണ്ടി ഫോമ രൂപം കൊടുത്ത ‘മലയാള ഭാഷ – വിദ്യാഭ്യാസ’ കമ്മിറ്റിയുടെ ഉദ്ഘാടനം ജൂലൈ 7-#ാം തീയതി തിങ്കളാഴ്ച ഓണ്‍ലൈനിലൂടെ നടത്തപ്പെട്ടു. മുന്‍ ചീഫ് സെക്രെട്ടറിയും, ഗാന രചിയിതാവും, തുഞ്ചത്തു എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു.

മലയാള ഭാഷയുടെ ഉന്നമനത്തിനായി ഫോമ ചെയ്യുന്ന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്നു കെ ജയകുമാര്‍ പറഞ്ഞു. ഭാഷാ മലയാളത്തെ സ്‌നേഹിക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഫോമയെ പോലെ നൂറോളും അംഗ സംഘടനകളുള്ള ഒരു വലിയ ഓര്‍ഗനൈസേഷന്റെ പ്രാധന്യം അദ്ദേഹം എടുത്തു പറയുകയുണ്ടായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ യോഗത്തില്‍ അദ്ധൃക്ഷ വഹിച്ചു. ഫോമയുടെ പുരോഗമനപരമായ പ്രവര്‍ത്തനത്തെക്കുറിച്ചും, മലയാള ഭാഷ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിശദീകരിച്ച ബേബി മണക്കുന്നേല്‍, ഫോമ അതിനു പ്രതിജ്ഞ ബദ്ധമാണെന്നും ഉറപ്പുനല്‍കി.

ഫോമാ സെക്രട്ടറി ബൈജൂ വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി,വൈസ്പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമാ കൃഷ്ണന്‍, ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജോജോ കോട്ടക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ സാമുവേല്‍ മത്തായി, കമ്മിറ്റിയുടെ ഉദ്ദേശത്തെക്കുറിച്ചും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗത്തില്‍ വിശദീകരിച്ചു.

മുഖ്യാതിഥിയായ മുരുകന്‍ കാട്ടാക്കട, ഭാഷാ മലയാളത്തിന് കൊടുക്കേണ്ട പ്രാധാനൃത്തെക്കുറിച്ചും, ഫോമയുമായി അദ്ദേഹത്തിനുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചും പ്രതിപാദിച്ചു. തുടര്‍ന്ന് സ്വതസിദ്ധമായ ശൈലിയില്‍ തന്റെ കവിത ആലപിച്ചതു യോഗത്തിന്റെ മാറ്റു കൂട്ടി. ഡോ.ശശി തരൂര്‍, പ്രസിദ്ധ എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ എന്നിവരുടെ ആശംസകള്‍ യോഗത്തില്‍ വായിക്കുകയുണ്ടായി.

അയ്യപ്പപണിക്കരുടെ പ്രശസ്തമായ ‘അഗ്‌നിപൂജ’ എന്ന കവിത ആദിതൃ സുജയ്യും, വള്ളത്തോള്‍ നാരായണ മേനോന്റെ ‘എന്റെഭാഷ’ എന്ന കവിത കിരണ്‍ രതീഷും ആലപിച്ചത് ഏവരുടെയും ശ്രദ്ധ നേടിയെടുത്തു. കൂടാതെ മനോഹരമായ ഗാനം ആലപിച്ച വിനീതാ അലക്‌സാണ്ടറും സദസൃരുടെ കയ്യടിവാങ്ങി. ഇഷ വിനീന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ കമ്മറ്റി വൈസ് ചെയര്‍ പേഴ്‌സന്‍ എല്‍സി ജൂബ് സ്വാഗതവും , ട്രഷറര്‍ അമ്മു സഖറിയ നന്ദി രേഖപ്പെടുത്തി. ഫോമാ ഭാഷാ -വിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി ബിനി മൃദുല്‍ എം.സി ആയി പരിപാടികള്‍ നിയന്ത്രിച്ചു.

Fomaa Malayalam language and education committee inaugurated

Share Email
Top