ഫോമായുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം 17-ന്‌

ഫോമായുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം 17-ന്‌

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം

ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോര്‍ത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17-ാം തീയതി ഞായറാഴ്ച രാവിലെ 7.30-ന് ചരിത്രമുറങ്ങൂന്ന ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്കിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ച് മുനിസിപ്പല്‍ ജംങ്ഷനില്‍ സമാപിക്കുന്ന കൂട്ടയോട്ടത്തില്‍ 300-ലധികം യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് അറിയിച്ചു.

യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ചങ്ങനാശ്ശേരി യുവജനവേദി-ഫോമാ സംയുക്ത കൂട്ടയോട്ടത്തോടനുബന്ധിച്ചുള്ള യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, ചാണ്ടി ഉമ്മന്‍, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍, കേരള കോണ്‍ഗ്രസ് നേതാവ് വി.ജെ ലാലി, ഡി.വൈ.എസ്.പി ഉള്‍പ്പെടെ സാംമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തിത്വങ്ങള്‍ സാന്നിധ്യമറിയിക്കുമെന്ന് യുവജനവേദി ഭാരവാഹികളായ സജാദ് (ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി), പൊതുപ്രവര്‍ത്തകനായ അരുണ്‍ ബാബു എന്നിവര്‍ അറിയിച്ചു.

”കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എന്നും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന നിലയില്‍ നാട്ടിലെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ ശബ്ദിക്കുകയെന്നത് ഫോമായുടെ കര്‍ത്തവ്യമാണ്. സംഘടനയുടെ 2025-26 ഭരണ സമിതി ചങ്ങനാശ്ശേരി യുവജനവേദിയുമായി സഹകരിച്ച് നടത്തുന്ന ഈ 2-കെ റണ്‍ എന്ന ബോധവല്‍ക്കരണ പരിപാടിയിലേയ്ക്ക് എവരെയും സ്വാഗതം ചെയ്യുന്നു…” ഷാലു മാത്യു പുന്നൂസ് പറഞ്ഞു.

ബഹുജന പങ്കാളിത്തത്തോടെയുള്ള ഈ ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ ആശംസിച്ചു.

Fomaa’s 2 k run against drug at Changanacherry on 17th August

Share Email
Top