കാല്‍പന്തുകളിയുടെ മിശിഹാ കേരളത്തിലേക്ക്: മെസി നവംബറില്‍ കേരളത്തിലെത്തും

കാല്‍പന്തുകളിയുടെ മിശിഹാ കേരളത്തിലേക്ക്: മെസി നവംബറില്‍ കേരളത്തിലെത്തും

തിരുവനന്തപുരം: കാല്‍പന്തുകളിയിലെ മിശിഹാ ലയണല്‍ മെസി കേരളത്തിലേക്ക്. മെസി വരും വരില്ലാ എന്നുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന ഔദ്യോഗീക പ്രഖ്യാപനം വന്നിരിക്കുന്നത്. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.

നവംബര്‍ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അര്‍ജന്റീനിയര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും സൗഹൃദ ഫുട്‌ബോള്‍ അരങ്ങേറുക.

ഇതിനു മുമ്പ് 2011 ലാണ് മെസി ഇന്ത്യയിലെത്തിയത്. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന നടത്തിയ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു . കേരളത്തില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതായിരുന്നു മെസിയുടെ വരവ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍.

Football’s Messiah to Kerala: Messi to arrive in Kerala in November

Share Email
Top