മസ്‌ക് പിരിച്ചുവിട്ടതിന് പിന്നാലെ സ്വന്തം സംരംഭം ആരംഭിച്ച മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന്റെ എ.ഐ കമ്പനി വൻകുതിപ്പിൽ

മസ്‌ക് പിരിച്ചുവിട്ടതിന് പിന്നാലെ സ്വന്തം സംരംഭം ആരംഭിച്ച മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന്റെ എ.ഐ കമ്പനി വൻകുതിപ്പിൽ

കാലി​ഫോർണിയ: ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടതിന് പിന്നാലെ സ്വന്തം സംരംഭം ആരംഭിച്ച മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന്റെ എ.ഐ കമ്പനി വൻകുതിപ്പിൽ. ‘പാരലല്‍ വെബ് സിസ്റ്റംസ്’ എന്ന പേരിലുള്ള സംരംഭത്തിലൂടെയാണ് പരാഗ് തന്റെ തട്ടകം ഒരുക്കിയത്. ഓണ്‍ലൈന്‍ ഗവേഷണങ്ങള്‍ക്കായി എ.ഐ സംവിധാനങ്ങളെ സഹായിക്കുന്നതിനുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് പാരലല്‍.

2022-ല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് പരാഗിനെ പുറത്താക്കിയത്. തുടര്‍ന്ന് പരാഗ് 2023ല്‍ത്തന്നെ പാലോ അള്‍ട്ടോയില്‍ പാരലല്‍ സ്ഥാപിക്കുകയും 25 പേരടങ്ങുന്ന ഒരു ടീം പതിയെ രൂപപ്പെടുത്തുകയുമായിരുന്നു.

വന്‍കിട കമ്പനികളുടെ പിന്തുണയോടെ മൂന്നുവര്‍ഷത്തിനുള്ളിൽ പാരലല്‍ 30 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിക്കഴിഞ്ഞു. വിവിധ കമ്പനികളുടെ മില്യണ്‍ കണക്കിന് റിസര്‍ച്ച് ടാസ്‌കുകള്‍ ദിവസേന തങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പാരലലിന്റെ ഔദ്യോഗികരേഖകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ വേഗത്തില്‍ വളരുന്ന എ.ഐ കമ്പനികളുമുള്‍പ്പെടുന്നുവെന്നാണ് അഗര്‍വാള്‍ അവകാശപ്പെടുന്നത്.

Former Twitter CEO Parag Agarwal’s AI company, which started its own venture after Musk fired, is booming

Share Email
LATEST
More Articles
Top