ട്രംപിനെ നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്താല്‍ ഇന്ത്യയുമായുള്ള തീരുവ പ്രശ്‌നത്തിന് പരിഹാരമാകും: പരിഹാസവുമായി മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്

ട്രംപിനെ നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്താല്‍ ഇന്ത്യയുമായുള്ള തീരുവ പ്രശ്‌നത്തിന് പരിഹാരമാകും: പരിഹാസവുമായി മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിനെ ഇന്ത്യ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍ ഇന്ത്യയുമായുള്ള തീരുവ പ്രശ്‌നത്തില്‍ തീരുമാനമാകുമെന്ന പരിഹാസവുമായി അമേരിക്കന്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി ശുപാര്‍ശ ചെയ്താല്‍ ഇന്ത്യയുമായുള്ള തീരുവപ്രശ്‌നം പരിഹരിക്കപ്പെടുമെന്നു യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.

ട്രംപ് ആവശ്യമില്ലാതെയാണ് ഇന്ത്യയ്ക്ക് നേരെ എതിര്‍പ്പ് ഉയര്‍ത്തുന്നത്. ഇന്ത്യയ്ക്കെതിരായി ചുമത്തിയ അധിക ചുങ്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. വരും കാലങ്ങളില്‍ ഇരു രാജ്യങ്ങളുടെ സാമ്പത്തീക ഇടപാടുകളേയും ഇത് ബാധിക്കും.റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെങ്കിലും എണ്ണയുടെ പേരില്‍ ഇത്തരം തീരുവ പ്രതിസന്ധി ചൈനയ്ക്കു നേരിടേണ്ടി വന്നിട്ടില്ല.

ഇതിനിടെ ഇന്ത്യക്കെതിരേയുള്ള വിമര്‍ശനം ട്രംപ് വീണ്ടും തുടരുകയാണ്. റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങിയ ശേഷം അമിത വിലയ്ക്ക് ഇത് പൊതുവിപണിയില്‍ വിറ്റഴിക്കുകയാണെന്നു ട്രംപ് ആരോപിച്ചു. യുക്രെയ്ന്‍ -റഷ്യന്‍ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ഇത് സഹായിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Former US security adviser mocks India if Trump is nominated for Nobel Peace Prize

Share Email
Top