ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ വിഭാഗം തലവൻ ലിയു ജിയാൻചവോ തടങ്കലിൽ;നടപടി അഴിമതിയുമായി ബന്ധപ്പെട്ടതെന്ന് റിപ്പോർട്ട്

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ വിഭാഗം തലവൻ ലിയു ജിയാൻചവോ തടങ്കലിൽ;നടപടി അഴിമതിയുമായി ബന്ധപ്പെട്ടതെന്ന് റിപ്പോർട്ട്

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് തലവൻ ലിയു ജിയാൻചവോയെ ചൈനീസ് അധികാരികൾ തടഞ്ഞുവെച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വിദേശ യാത്ര കഴിഞ്ഞ് ജൂലൈയിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ തടഞ്ഞുവെച്ചതിന്റെ കാരണം വ്യക്തമല്ല.

കമ്യൂണിസ്റ്റ് പാർട്ടി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയത്തെപ്പോലെ, അന്തർദേശീയ രാഷ്ട്രീയ സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ചുമതലയുള്ള വിഭാഗമാണ്. നിലവിലെ വിദേശകാര്യ മന്ത്രി വാങ് യിയുടെ കാലാവധി കഴിഞ്ഞാൽ മന്ത്രിയായേക്കുമെന്നായിരുന്നു ലിയുവിനെ കുറിച്ചുള്ള വിലയിരുത്തൽ.

അഴിമതിക്കെതിരെ കടുത്ത നിലപാട് പുലർത്തുകയും ജനപ്രീതി നേടിയിരിക്കുകയുമാണ് ലിയു. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് നടപടി നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ലിയു 1986-87ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിച്ചു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്നു. 2009ൽ ഫിലിപ്പീൻസിലെ അംബാസഡറായിരുന്നു. 2015ൽ പാർട്ടിയുടെ അന്തർദേശീയ വിഭാഗത്തിലേക്ക് മാറി, 2017ൽ ഷെജിയാങ് പ്രവിശ്യയിലെ കറപ്ഷൻ ചീഫായി. 2022 മുതൽ ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണ്.

Head of Chinese Communist Party’s International Department, Liu Jianchao, Detained; Action Reportedly Linked to Corruption

Share Email
LATEST
More Articles
Top