ഹിരോഷിമ പതിറ്റാണ്ടുകളായി നമ്മുടെ മനസിലെ നീറുന്ന ഓര്‍മ്മ :ലെയോ പതിനാലാമാന്‍ മാര്‍പാപ്പ

ഹിരോഷിമ പതിറ്റാണ്ടുകളായി നമ്മുടെ മനസിലെ നീറുന്ന ഓര്‍മ്മ :ലെയോ പതിനാലാമാന്‍ മാര്‍പാപ്പ

ഹിരോഷിമ, (ജപ്പാന്‍): ഹിരോഷിമ പതിറ്റാണ്ടുകളായി മനുഷ്യ മനസിലെ നീറുന്ന ഓര്‍മകളാണെന്നു ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഹിരോഷിമയില്‍ അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളെ അനുസ്മരിച്ച് ആക്രമണത്തിന്റെ 80-ാം വാര്‍ ഷികത്തോടനുബന്ധിച്ച് ഹിരോഷിമ രൂപത ബിഷപ് അലക്‌സിസ് എം. ഷിരാഹാമയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ദിനാചരണം സമാധാനത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതാകട്ടേയെന്നും എട്ടു പതിറ്റാണ്ടായി നമ്മുടെ മനസിലെ നീറുന്ന ഓര്‍മയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

തീവ്രമായ ഭിന്നതകളും മാരകമായ അക്രമങ്ങളും നിറഞ്ഞ ഇന്നത്തെ ലോകം പരസ്പര നാശത്തിന്റെ ഭീഷണിയെ അടിസ്ഥാനമാക്കിയുള്ള തെറ്റായ സുരക്ഷിതത്വബോധത്തെ നീതി, തുറന്ന സംഭാഷണം, സാഹോദര്യത്തിലുള്ള വിശ്വാസം എന്നിവയാല്‍ മറികടക്കട്ടേയെന്നു പ്രത്യാശിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.ശാശ്വത സമാധാനത്തിനും ആണവായുധങ്ങള്‍ അവസാനിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കാന്‍ മാര്‍പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആ ഹ്വാനം ചെയ്തു.

ദിനാചരണത്തോടനുബന്ധിച്ചു ഹിരോഷിമ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ജപ്പാനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ്‌കോ എസ്‌കാലന്റെ മൊളിന മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. ഇതിനിടെ ജപ്പാനിലെ വിവിധ ഇടങ്ങളില്‍ ഹിരോഷിമാ ദിനാചരണം നട ത്തി. ഹിരോഷിമ സമാധാന സ്മാരക പാര്‍ക്കില്‍ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയടക്കമുള്ള പ്രമുഖര്‍ പുഷ്പചക്രം അര്‍പ്പിക്കുകയും മൗനാചരണം നടത്തുകയും ചെയ്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലോകമെങ്ങും പ്രാര്‍ഥനകളും അനുസ്മരണപരിപാടികളും സംഘടിപ്പിച്ചു.

Hiroshima remains a lingering memory in our minds for decades: Pope Leo XIV

Share Email
LATEST
Top