ഖീർ ഗംഗാ നദിയിൽ ഉണ്ടായ മിന്നൽപ്രളയത്തിന് ശേഷം നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് പൂർണരൂപത്തിൽ തെളിഞ്ഞത് കല്‍പ് കേദാര്‍ ക്ഷേത്രം. പുരാതന ശൈവക്ഷേത്രം പൂർണമായും മണ്ണിനടിയിലായി മറഞ്ഞ നിലയിലാണ് പതിറ്റാണ്ടുകളോളം നിലകൊണ്ടത്, കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളാണ് ഇതിന് കാരണമായത്. അഗ്രഭാഗം മാത്രം പുറത്ത് കാണാവുന്നതായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ പൂര്‍ണ്ണരൂപത്തില്‍ തെളിഞ്ഞിരിക്കുകയാണ്.
കതുരെ ശൈലിയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാർനാഥ് ധാമുമായി സമാനത പുലർത്തുന്നു. 1945-ൽ നടന്ന ഖനന പ്രവർത്തനത്തിലാണ് ഈ ക്ഷേത്രം ആദ്യം കണ്ടെത്തപ്പെട്ടത്. അനേകം അടി താഴ്ചയിൽ ശില്പസൗന്ദര്യമാർന്ന കൊത്തുപണികളോടെ നിലകൊള്ളുന്ന ഈ ശിവക്ഷേത്രം കേദാർനാഥിന്റെ നാഴികക്കല്ലുകൾ ഓര്മപെടുത്തും വിധമാണ്.
കേദാര്‍നാഥ് ക്ഷേത്രത്തിലെന്ന പോലെ, കല്‍പ് കേദാര്‍ ശ്രീകോവിലിലെ ‘ശിവലിംഗം’ നന്ദിയുടെ പിന്‍ഭാഗത്തിന്റെ ആകൃതിയിലാണുള്ളത്. . അതേസമയം, ഭൂനിരപ്പിനേക്കാൾ താഴെയുള്ളത് കാരണം, ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാൻ താഴേക്ക് ഇറങ്ങേണ്ടിവന്നിരുന്നതായും, ശിവലിംഗത്തിലേക്ക് ഖീർ ഗംഗയിൽ നിന്നുള്ള പവിത്രജലം ഒഴുകെത്തുന്നതിനായി പ്രത്യേകം പാത നിർമ്മിച്ചിരുന്നതായും പ്രാദേശികരും വിശ്വാസികളും പറയുന്നു.
പുരാതനതയും അതിമനോഹരമായ ശില്പകലയും കൊണ്ട് ഏറെ വിലമതിക്കപ്പെടുന്ന ഈ ക്ഷേത്രം, ഇനി ധാരാളം ഭക്തർക്കും ചരിത്രാന്വേഷികൾക്കും ആകർഷണകേന്ദ്രമാകും എന്നതിൽ സംശയമില്ല.
History Unearthed After Cloudburst; Ancient Shiva Temple Reemerges in Kheer Ganga