ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി; യുദ്ധസാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് തീരുമാനം

ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി; യുദ്ധസാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് തീരുമാനം


ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ അടിയന്തര നീക്കം.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കും. ഗൾഫിലെ വിദ്യാലയങ്ങൾ വഴി പരീക്ഷാ മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അറിയിച്ചു വരികയാണ്.

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ നടത്തിപ്പ് ദുഷ്കരമായത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ബോർഡ് മാറ്റത്തിന് തയ്യാറായത്. സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് പുതിയ പരീക്ഷാ കലണ്ടർ പുറത്തിറക്കുമെന്നാണ് സൂചന.

Share Email
LATEST excelnclexrn
More Articles
Top