ട്രംപ് രണ്ടും കൽപ്പിച്ച് തന്നെ! ലക്ഷ്യം ഷിക്കാഗോ, കൂടുതൽ കുടിയേറ്റ നിയന്ത്രണ സേനയെ അയക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി

ട്രംപ് രണ്ടും കൽപ്പിച്ച് തന്നെ! ലക്ഷ്യം ഷിക്കാഗോ, കൂടുതൽ കുടിയേറ്റ നിയന്ത്രണ സേനയെ അയക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി

ഷിക്കാഗോ: ഷിക്കാഗോയിലേക്ക് കൂടുതൽ കുടിയേറ്റ നിയന്ത്രണ സേനയെ അയക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെം. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
കഴിഞ്ഞയാഴ്ച ഷിക്കാഗോയിൽ വലിയ തോതിലുള്ള കുടിയേറ്റ നിയന്ത്രണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് ഷിക്കാഗോ മേയർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.

“നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐ.സി.ഇയുമായി (ICE) ചേർന്ന് ഷിക്കാഗോയിലും ഇല്ലിനോയിസിലുമായി ഞങ്ങൾ നിലവിൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി കൂടുതൽ വിഭവങ്ങൾ ചേർക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു,” നോയെം സി.ബി.എസിൻ്റെ “ഫേസ് ദി നേഷൻ” എന്ന പരിപാടിയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച നോയെം, താൻ നിയമപാലകരെ സംരക്ഷിക്കുകയാണെന്നും വ്യക്തമാക്കി.

Share Email
Top