തിരിച്ചടി തീരുവയ്ക്ക് മുമ്പേ ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് വന്‍ കയറ്റുമതി: കയറ്റുമതിയില്‍ 21 ശതമാനം വര്‍ധന

തിരിച്ചടി തീരുവയ്ക്ക് മുമ്പേ ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് വന്‍ കയറ്റുമതി: കയറ്റുമതിയില്‍ 21 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ അമേരിക്ക ചുമത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള തിരിച്ചടി തീരുവ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിനു മുമ്പേ വന്‍തോതില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കയറ്റുമതിയേക്കാള്‍ 21 ശതമാനം വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാലയളവിലെ ചരക്ക് കയറ്റുമതി മൂല്യം 33.5 ബില്യണ്‍ ഡോളറാണ്. കയറ്റുമതി ചെയ്തവയില്‍ ഉള്‍പ്പെടുന്ന പ്രധാന ഇനങ്ങള്‍ രത്നങ്ങളും ആഭരണങ്ങളും ആണ്.

ഈ മേഖലയില്‍ കഴിഞ്ഞ മാസം മാത്രം 28 ശതമാനം അധിക കയറ്റുമതി നടത്തി. അവശ്യമരുന്നു കയറ്റുമതി 14 ശതമാനമായും എന്‍ജിനിയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി 13.8 ശതമാനമായും വര്‍ധിച്ചു.

ഇത്തരം ഉത്പന്നങ്ങളിലേറെയും ട്രംപിന്റെ 50 ശതമാനം തീരുവ നേരിടാന്‍ സാധ്യതയുള്ളവയാണ്. ഓഗസ്റ്റ് 27 ന് ആണ് 50 ശതമാനമെന്ന അധിക തീരുവ പ്രാബല്യത്തില്‍ വരുക. അത് നടപ്പായാല്‍ ഈ മേഖലയെ സാരമായി ബാധിക്കും.

Huge exports from India to the US even before retaliatory tariffs: 21 percent increase in exports
Share Email
Top