അമേരിക്കന്‍ നയങ്ങളെ വെറുക്കുന്ന കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിന്റെ ആനുകൂല്യം നല്‍കേണ്ട: ഗ്രീന്‍ കാര്‍ഡ് നല്കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധത പരിശോധിക്കും

അമേരിക്കന്‍ നയങ്ങളെ വെറുക്കുന്ന കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിന്റെ ആനുകൂല്യം നല്‍കേണ്ട: ഗ്രീന്‍ കാര്‍ഡ് നല്കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധത പരിശോധിക്കും

വാഷിംഗ്ടണ്‍: അമേരിക്കയെ വെറുക്കുന്ന നിലപാട് സ്വീകരിക്കുന്ന കുടിയേറ്റക്കാരില്‍ ഒരാള്‍ക്കുപോലും രാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ നല്‌കേണ്ടെന്നും ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നല്കുപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും തീരുമാനം.
യുഎസില്‍ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ നയങ്ങള്‍ക്കു വിരുദ്ധമായ ചിന്തിക്കുന്ന വരാണോയെന്നു പരിശോധിച്ചശേഷം മാത്രം അനുമതി നല്‍കാന്‍ തീരുമാനം.

യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ നയമനുസരിച്ച് ഗ്രീന്‍ കാര്‍ഡിനുള്‍പ്പെടെ അപേക്ഷിക്കുന്നവര്‍ അമേരിക്കന്‍ വിരുദ്ധ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കും. ഇതനുസരിച്ചാവും തുടര്‍ നടപടികള്‍

. ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു പിന്നാലെ കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം. എന്നാല്‍ ഇത് ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ പക്ഷപാതം നടപ്പാക്കാന്‍ അവസരമൊരുക്കുമെന്നും ആക്ഷേപമുയരുന്നുണ്ട്.

Immigrants who hate American policies should not be given the country’s benefits: Anti-Americanism will be checked when issuing green cards

Share Email
Top