പുടിനും ട്രംപും നിർണായക കൂടിക്കാഴ്ചയ്ക്ക്; സ്വാഗതം ചെയ്ത് ഇന്ത്യ, ‘സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷ’

പുടിനും ട്രംപും നിർണായക കൂടിക്കാഴ്ചയ്ക്ക്; സ്വാഗതം ചെയ്ത് ഇന്ത്യ, ‘സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷ’

ന്യൂഡൽഹി: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

“ഓഗസ്റ്റ് 15-ന് അലാസ്കയിൽ വെച്ച് ഒരു കൂടിക്കാഴ്ച നടത്താൻ അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ ധാരണയായതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു,” പ്രസ്താവനയിൽ പറയുന്നു. “ഈ കൂടിക്കാഴ്ച യുക്രൈനിലെ നിലവിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി പല അവസരങ്ങളിലും പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

2015-ന് ശേഷം പുടിൻ ആദ്യമായാണ് അമേരിക്കയിൽ എത്തുന്നത്. അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.
ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ ഇങ്ങനെ കുറിച്ചു: “ഞാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, ഓഗസ്റ്റ് 15, 2025-ന് മഹത്തായ അലാസ്കയിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!”

Share Email
Top