വാഷിംഗ്ടണ്‍: യുക്രയിനെതിരായി റഷ്യ നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ റഷ്യയ്ക്ക സഹായം നല്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി അമേരിക്ക. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം റഷ്യ യുക്രയിനുമായുളള യുദ്ധത്തിനാണ് ഉപയോഗിക്കുന്നതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ ആരോപിച്ചു.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നു പ്രസിഡന്റ് ട്രംപ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഫോക്‌സ് ന്യൂസിലെ സണ്‍ഡേ മോര്‍ണിംഗ് പരിപാടിയില്‍ സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ അളവ് ഏകദേശം തുല്യമായിരിക്കയാണ്.
അമേരിക്കയുടെ ശക്തമായ സമ്മദര്‍ദമുണ്ടായിട്ടും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കുറവു വരുത്തിയിട്ടില്ല. ഇറക്കുമതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ട്രംപും മോദിയും തമ്മില്‍ നല്ല ആത്മബന്ധമാണ് നിലവിലുളളതെന്നും മില്ലര്‍ പ്രതികരിച്ചു ഈ മാസം ഒന്നു മുതല്‍ അമേരിക്ക ഇന്ത്യക്കെതിരേ 25 ശതമാനം ഇറക്കുമതി നികുതി പ്രഖ്യാപിച്ചിരുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാരം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യക്ക് ശക്തമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന സൂചനയും അമേരിക്ക നല്കിയിരുന്നു.
ഇന്ത്യയുടേയും റഷ്യയുടേതും നിര്‍ജീവമായ സമ്പദ്വ്യവസ്ഥകളാണെന്നും താന്‍ ഇവരോട് സഹാനുഭൂതി പുലര്‍ത്തുന്നില്ലെന്നും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് വരെ 100% വരെ ടാരിഫ് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
India is helping Russia in its war against Ukraine: US makes serious allegations