ഓപ്പറേഷൻ സിന്ദൂറിൽ കൂടുതൽ പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ ഇന്ത്യ തകർത്തു: സ്ഥിരീകരണവുമായി രാജ്യാന്തര സൈനീക വിദഗ്ധർ

ഓപ്പറേഷൻ സിന്ദൂറിൽ  കൂടുതൽ പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ ഇന്ത്യ തകർത്തു:  സ്ഥിരീകരണവുമായി രാജ്യാന്തര സൈനീക  വിദഗ്ധർ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ വ്യോമാക്രമണത്തിൽ കൂടുതൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾക്ക് നാശം ഉണ്ടായിട്ടുണ്ടെന്ന സ്ഥിരീകരണവുമായി രാജ്യാന്തര സൈനീക രംഗത്തെ വിദഗ്ധർ. പാക്കിസ്ഥാന്റെ നിരവധി യുദ്ധ വിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടിരുന്നുവെന്ന് ഇന്ത്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് കൂടുതൽ സ്ഥിരീകരിക്കുന്ന വിവരമാണ് രാജ്യാന്തര തലത്തിൽ നിന്നുളള ഈ റിപ്പോർട്ടുകൾ.

അഞ്ച് പാക്ക് വ്യോമസേന ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഇതിലും കൂടുതൽ വിമാനങ്ങൾ തകർക്കപ്പെടാൻ സാധ്യതയെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്.യുദ്ധത്തില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധന്‍ ടോം കൂപ്പര്‍ പറഞ്ഞത്. മേയിലാണ് ഈ തെളിവുകള്‍ ലഭിച്ചത്.

എന്നാല്‍ ആ ഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.”- എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂപ്പര്‍ പറഞ്ഞു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പര്‍ പറയുന്നു. 300 കിലോമീറ്റര്‍ ദൂരെ നിന്നു കൃത്യതയോടെ വെടിവച്ചിട്ടുവെന്നത് ചരിത്ര നേട്ടമാണെന്നും വ്യോമസേനയുടെ അസാധാരണ നേട്ടത്തെ പ്രശംസിക്കുന്നതായും കൂപ്പര്‍ പറഞ്ഞു.

India shot down more Pakistani fighter jets in Operation Sindoor: International military experts confirm

Share Email
LATEST
More Articles
Top