പരസ്പര താൽപ്പര്യമുള്ള’ വിഷയങ്ങൾ ചർച്ച ചെയ്തു; യുഎസിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി തുൾസി ഗബ്ബാർഡ്

പരസ്പര താൽപ്പര്യമുള്ള’ വിഷയങ്ങൾ ചർച്ച ചെയ്തു; യുഎസിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി തുൾസി ഗബ്ബാർഡ്

വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഞായറാഴ്ച ഡയറക്ടർ ഓഫ് നാഷണൽ ഇന്‍റലിജൻസ് (ഡിഎൻഐ) തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി. ‘പരസ്പര താൽപ്പര്യമുള്ള’ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

“ഡിഎൻഐ തുൾസി ഗബ്ബാർഡിനെയും അവരുടെ ഭർത്താവ് അബ്രഹാം വില്യംസിനെയും കണ്ടതിൽ സന്തോഷമുണ്ട്. പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ ഞങ്ങൾ നല്ലൊരു സംഭാഷണം നടത്തി,” വിനയ് ക്വാത്ര എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

തുൾസി ഗബ്ബാർഡ് മാർച്ചിൽ ഒരു ബഹുരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു. ഈ സന്ദർശന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അവർ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും റൈസിന ഡയലോഗിൽ പ്രസംഗിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിച്ചപ്പോൾ തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share Email
LATEST
More Articles
Top