സതീശൻ നായർ
ചിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ഘടകം പുനഃസംഘടിപ്പിച്ചു. സതീശൻ നായർ പ്രസിഡന്റായിട്ടുള്ള സംഘടനയിൽ പുനഃസംഘടനയുടെ ഭാഗമായി ചെയർമാൻ പോൾ കറുകപ്പള്ളി, ഡപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ രാമകൃഷ്ണൻ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായി ജോസ് ചാരുംമൂട്, പ്രൊഫ.തമ്പി മാത്യൂ, സന്തോഷ് നായർ, സന്തോഷ് ഏബ്രഹാം, തോമസ് ഓലിയാം കുന്നേൽ സന്തോഷ് കാപ്പിൽ, വർഗീസ് പോത്താനിക്കാട്. ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, സെക്രട്ടറിമാരായി സൈമൺ വാളാച്ചേരി, ആന്റോ കവലയ്ക്കൽ കുര്യൻ വർഗീസ്, വിപിൻ രാജ്, ജോർജ് ജോസഫ് കൊടുകാപ്പള്ളി, ട്രഷറാറായി ഡോ. മാത്യൂ വർഗീസ്, ജോയിന്റ് ട്രഷറാർ മോൻസി വർഗീസ്, കമ്മറ്റി മെമ്പർമാരായി മാത്യു വൈരമൺ(ലീഗൽ അഡൈ്വസർ), റേച്ചൽ വർഗീസ്(സ്ട്രാറ്റജിക് അഡൈ്വസർ), ചെറിയാൻ കോശി, ഷാലു പുന്നൂസ്, ശോശാമ്മ ആഡ്രൂസ്, ഉഷാ ജോർജ്, ജോൺ വർഗീസ് എന്നിവരും, ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റായി ജോർജ് പണിക്കർ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായി നോഹ ജോർജ്, ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റായി ജെയിംസ് ജോർജ്, ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബ് എന്നിവരേയും ഉൾപ്പെടുത്തി സംഘടന പുനഃസംഘടിപ്പിച്ചു.
ഡോ.ഈപ്പൻ വർഗീസ് ചെയർമാനായും, ഐ.ഓ.സി. യു.എസ്.എ.യുടെ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഓ.സി.കേരളയുടെ പ്രസിഡന്റ് സതീശൻ നായർ, ചെയർമാൻ തോമസ് മാത്യൂ, മുൻ പ്രസിഡന്റ് ലീലാ മാരേട്ട് അടങ്ങിയ അഞ്ചംഗ കമ്മറ്റിയാണ് പുനഃസംഘടനയ്ക്കു നേതൃത്വം നൽകിയത്.
പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹിത്വത്തിലേക്ക് വന്നവരെ കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കൂടാതെ സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കുവാനും മറ്റു ചാപ്റ്ററുകൾ കൂടുതൽ ശക്തിപ്പെടുത്തുവാനും ഏവരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും ജോർജ് ഏബ്രഹാം ഏവരേയും ഓർമ്മിപ്പിച്ചു.
Indian Overseas Congress Kerala unit reorganized