വാഷിംഗ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന നീക്കത്തിലൂടെ റഷ്യയും -യുക്രെയിനും തമ്മിലുള്ള യുദ്ധം നീളാനുള്ള സാധ്യതയാണെന്നു ഉണ്ടാക്കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ.
നികുതികളിലെ മഹാരാജ് എന്നാണ് നവാരോ ഇന്ത്യയെ വിശേഷിപ്പിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ള ലാഭം ഉണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നത്. മുന്‍ നിശ്ചയ പ്രകാരം ഈ മാസം അവസാനം മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം നികുതി ചുമത്തുമെന്നാണ് വിശ്വാസമെന്നും നവാരോ വൈറ്റ് ഹൗസിന് പുറത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
‘2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിക്കുന്നതിന് മുമ്പുവരെ ഇന്ത്യ വന്‍തോതില്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയിരുന്നല്ലെന്നും എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിന്റെ 35 ശതമാനം റഷ്യയില്‍ നിന്നാണ് വാങ്ങുന്നതെന്നും നവാരോ ആരോപിച്ചു. ഇതിലൂടെ തന്നെ വ്യക്തമാണ് റഷ്യ-യുക്രെയിന്‍ യുദ്ധം നീട്ടിക്കൊണ്ടു പോകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
India’s move is prolonging the Ukraine-Russia war: Trump’s advisor Navarro alleges