ഇൻസ്റ്റാഗ്രാം പുറത്തിറക്കി പുതിയ ഫീച്ചറുകൾ: റീ-പോസ്റ്റ്, ഫ്രണ്ട്സ് ടാബ്

ഇൻസ്റ്റാഗ്രാം പുറത്തിറക്കി പുതിയ ഫീച്ചറുകൾ: റീ-പോസ്റ്റ്, ഫ്രണ്ട്സ് ടാബ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാം പുതിയ രണ്ടു ഫീച്ചറുകൾ കൂടി അവതരിപ്പിച്ചു. ഇതുവരെ മറ്റൊരാളുടെ ഉള്ളടക്കം (പോസ്റ്റുകൾ, റീലുകൾ) സ്റ്റോറിയിലൂടെ മാത്രം പങ്കിടാനായിരുന്നു കഴിയുന്നത്. ഇനി മുതൽ റീ-പോസ്റ്റ് ഓപ്ഷൻ വഴി നേരിട്ട് സ്വന്തം അക്കൗണ്ടിൽ അത് ഷെയർ ചെയ്യാം.

റീ-പോസ്റ്റ് എങ്ങനെ പ്രവർത്തിക്കും?

മറ്റൊരാളുടെ പോസ്റ്റ്/റീലിന്റെ താഴെ ലൈക്ക്, കമന്റ് ഐക്കണുകൾക്കുശേഷം റീ-പോസ്റ്റ് ഐക്കൺ കാണാം.അതിൽ ക്ലിക്ക് ചെയ്താൽ ഉള്ളടക്കം നിങ്ങളുടെ പ്രൊഫൈലിലും, ഫോളോവേഴ്‌സിന്റെ ഫീഡിലും സാധാരണ പോസ്റ്റുപോലെ പ്രത്യക്ഷപ്പെടും.

റീ-പോസ്റ്റ് ചെയ്ത എല്ലാ ഉള്ളടക്കവും നിങ്ങളുടെ പ്രൊഫൈലിലെ ‘റീ-പോസ്റ്റ്’ ടാബിൽ പ്രത്യേകം സൂക്ഷിക്കും.ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, സുഹൃത്തുക്കളെ ടാഗ് ചെയ്യാനും കഴിയും.ആവശ്യമില്ലെങ്കിൽ, വീണ്ടും റീ-പോസ്റ്റ് ബട്ടൺ അമർത്തി അത് നീക്കം ചെയ്യാം.

ക്രെഡിറ്റും നിയന്ത്രണവും

യഥാർത്ഥ ഉള്ളടക്ക സ്രഷ്ടാവിന് പൂർണ്ണ ക്രെഡിറ്റ് ലഭിക്കും. എന്നാൽ, ആരെങ്കിലും തങ്ങളുടെ പോസ്റ്റുകൾ റീ-പോസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്നില്ലെങ്കിൽ, പ്രൊഫൈൽ സെറ്റിങ്സിലെ “Sharing and Reuse” വിഭാഗത്തിൽ പോയി “Repost on Posts and Reels” ഓഫ് ചെയ്യാം.

ഫ്രണ്ട്സ് ടാബ്

റീ-പോസ്റ്റിനൊപ്പം ഇൻസ്റ്റാഗ്രാം ഫ്രണ്ട്സ് ടാബ് എന്ന ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ അടുത്ത സുഹൃത്തുക്കളുടെ ഉള്ളടക്കത്തോട് കൂടുതൽ ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.

Instagram Rolls Out New Features: Repost and Friends Tab

Share Email
Top