pulimoottil

മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കെന്ന് റിപ്പോര്‍ട്ട്: വീണയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയില്ല

മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കെന്ന് റിപ്പോര്‍ട്ട്: വീണയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയില്ല

കണ്ണൂര്‍: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയുടെ കഴുത്തിന് നേരിയ പരിക്കെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ പരിക്ക് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മന്ത്രിയെ കെഎസ് യുകാര്‍ ആക്രമച്ചതായാണ് പരാതിയുള്ളത്. എന്നാല്‍ കെ എസ് യുകാര്‍ മന്ത്രിയെ അക്രമിച്ചിട്ടില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നുമാണ് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടുന്നത്. മന്ത്രിയുടെ എംആര്‍ഐ സ്‌കാനിംഗില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ല.

കെഎസ്യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ അഞ്ചര മണിക്കൂര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡ് ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു.

മന്ത്രി വീണ ജോര്‍ജിന്റെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അതിനിടെ കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലില്‍ ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Report: Minister Veena George’s neck injured: No footage of Veena being assaulted found

Share Email
LATEST excelnclexrn
Top