ഫിന്നി രാജു ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍ : ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ കണ്‍വന്‍ഷന്‍ 2025 ആഗസ്റ്റ് 29 മുതല്‍ 31 വരെ ഹൂസ്റ്റന്‍ഐപിസി ഹെബ്രോന്‍ സഭയില്‍ നടക്കും. പാസ്റ്റര്‍ സേവിയര്‍ ജെയിംസ് (ചിക്കാഗോ), പാസ്റ്റര്‍ ഷിജു വര്‍ഗീസ് (കേരള) എന്നിവര്‍ മലയാളം വിഭാഗത്തിലും പാസ്റ്റര്‍ ബ്ലിസ്സ് വര്‍ഗീസ് (ന്യുയോര്‍ക്ക്) ഇംഗ്ലീഷ് വിഭാഗത്തിലും സിസ്റ്റര്‍ കൊച്ചുമോള്‍ ജയിംസ് സഹോദരിമാരുടെ സമ്മേളനത്തിലും പ്രസംഗിക്കും.
വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ശനിയാഴ്ച രാവിലെ 10:00 മുതല്‍ സഹോദരിമാരുടെ സമ്മേളനവും രണ്ടു മണി മുതല്‍ ഉണര്‍വ്വ് യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30 നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9:00ന് നടക്കുന്ന ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. റീജിയനിലെ മറ്റു പാസ്റ്റര്‍മാരും വിവിധ മീറ്റിങ്ങുകളില്‍ പ്രസംഗിക്കുന്നു. റീജിയന്‍ കൊയര്‍ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.
ഐപിസിയുടെ വടക്കേ അമേരിക്കയിലുള്ള വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്‍. ് 25 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്ലഹോമ, ഹൂസ്റ്റണ്‍, സാന്‍-അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.
കണ്‍വന്‍ഷന്‍ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡന്റ് ), റവ.ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിന്‍ ഡാനിയേല്‍ (ട്രഷറര്‍), ബാബു കൊടുന്തറ (ജനറല്‍ കൗണ്‍സില്‍ മെമ്പര്‍), ഫിന്നി രാജു ഹൂസ്റ്റണ്‍ (മീഡിയ കോര്‍ഡിനേറ്റര്‍), സാക്ക് ചെറിയാന്‍ (മിഷന്‍ കോര്‍ഡിനേറ്റര്‍), കെ. വി. എബ്രഹാം (ചാരിറ്റി കോര്‍ഡിനേറ്റര്‍)എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് (972) 900 8578 (പ്രസിഡന്റ്); (214) 7715683 (സെക്രട്ടറി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
IPC Midwest Region Annual Convention Begins Friday in Houston