കർണാടകത്തിലെ ധർമസ്ഥലയിൽ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, സമാനമായ ഗൗരവത്തോടെയാണ് കേരളത്തിലെ ചേർത്തലയിൽനിന്ന് ഉയരുന്ന വാസ്തവങ്ങൾ അതിന്റെ ഭീകരത വിളിച്ചുകാട്ടുന്നത്. 2006 മുതൽ 2025 വരെ ചേർത്തലയിൽ നിന്ന് കാണാതായ നാലുപേരിൽ മൂന്നുപേരുടെ കേസുകൾക്ക് ഇപ്പോൾ ഒരേ പ്രതിയിലേക് വിരൽചൂണ്ടുന്നു -സെബാസ്റ്റ്യൻ (68) എന്ന ‘മാന്യനായ അമ്മാവൻ’.
പെരുമാറ്റത്തിൽ നിഷ്‌കളങ്കൻ, പ്രതിച്ഛായ മറയാക്കി നടത്തിയ കൃത്യങ്ങൾ
പള്ളിപ്പുറത്തെ വീട്ടിൽ നിന്നാണ് സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി തിങ്കളാഴ്ച തെളിവെടുപ്പിനായി എത്തിച്ചത്. വീട്ടുവളപ്പിലും കുളങ്ങളിലുംനിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളും (അസ്ഥിഭാഗങ്ങൾ) ക്രൈം ബ്രാഞ്ചിന് നിർണായകമായ തെളിവുകൾ നൽകി. ചെങ്ങുംതറ വീടിൽ നിന്നാണ് ഞെട്ടിക്കുന്ന തെളിവുകൾ ആദ്യമായി ലഭിച്ചത്.
ജയ്നമ്മ കേസിൽ ചോദ്യം ചെയ്യലിനിടയിൽ സെബാസ്റ്റ്യൻ പറഞ്ഞ സ്ഥലങ്ങളിലാണ് കെഡാവർ നായകൾ കൂടി നിർദ്ദേശിച്ച നിർണ്ണായകഭാഗങ്ങളിൽ പരിശോധന നടത്തിയത്. ജയ്നമ്മയെക്കുറിച്ചുള്ള കേസുകൾ മാത്രമല്ല, പല നാഴികക്കല്ലുകളും വഴിയൊരുക്കുന്നത് മറ്റുതിരോധാനങ്ങളിലേക്കും എന്നതാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.
ബിന്ദു, ഐഷ, ജയ്നമ്മ — ഒരേ നിഴലിൽ ഒരേ കഥ
ജയ്നമ്മ (2024 ഡിസംബർ 23ന് കാണാതായി)
ഭർത്താവിന്റെ പരാതിയെ തുടർന്ന് അന്വേഷണ സംഘം സെബാസ്റ്റ്യനെ പിന്തുടർന്ന്
ഫോൺ ടവർ ഡാറ്റ, റീചാർജ് വിവരങ്ങൾ, സ്വർണ പണയ രേഖകൾ തുടങ്ങി എല്ലാം സംശയങ്ങൾ ബലപ്പെടുത്തുന്ന രേഖകളും ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
സ്വർണം പണയം വെച്ചതും പിന്നീട് ജ്വല്ലറികളിൽ വിൽപ്പന നടത്തിയത് ഉൾപ്പെടെ വ്യക്തമായ രേഖകളുണ്ട്.
ബിന്ദു പത്മനാഭൻ (2006 മുതൽ കാണാതായി)
കോടികളുടെ സ്വത്തുസമ്പത്തിനുടമയും എംബിഎ ബിരുദധാരിയുമായ ബിന്ദുവിന് കുടുംബ ബന്ധങ്ങളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ റിപ്പോർട്ട് 2017-ലാണ് പൊലീസിൽ എത്തുന്നത്.
ബിന്ദുവിന്റെ സ്വത്തുക്കൾ സെബാസ്റ്റ്യൻ മറിച്ചുവിറ്റ തായി അന്വേഷണത്തിൽ തെളിയപ്പെട്ടു.
ഐഷ (2012 മേയ് 13ന് കാണാതായി)
ബാങ്കിൽ പോകാനെന്നു പറഞ്ഞ് പുറപ്പെട്ടതിനു പിന്നാലെ കാണാതായി .
ദുരൂഹതയോടെ മൂവാറ്റുപുഴയിൽ കണ്ടെത്തിയ മൃതദേഹത്തിൽ സംശയം ഉയർന്നെങ്കിലും അത്ഭുതകരമായി അന്വേഷണം പുരോഗമിച്ചില്ല.
നല്ല പെരുമാറ്റം കൊണ്ട് ആളുകളെ സമീപിച്ച സെബാസ്റ്റ്യൻ, അവരുടെ അവസ്ഥയെ മുതലെടുത്തിരുന്നതായി പോലീസിന് പറയുന്നു .
വസ്തുവിൽപ്പനയും വിവാഹവാഗ്ദാനവും
ചേർത്തലയിലെ റോസമ്മ എന്ന സ്ത്രീ, സെബാസ്റ്റ്യൻ തന്റെ അടുത്തേക്ക് വിവാഹവാഗ്ദാനവുമായി എത്തിയതായും അയൽവാസിയായ ഐഷയെ കാണാതായതിന്റെ പിന്നിൽ സെബാസ്റ്റ്യൻ തന്നെ ആയിരിക്കാമെന്നും തുറന്ന് പറഞ്ഞിരിക്കുന്നു.
ഐഷയുടെ ഫോൺ നിന്ന് തന്റെ നമ്പറിൽ ചിലത് റിംഗടിച്ചിരുന്നുവെന്നും പ്രതികരണം ഇല്ലാതിരുന്നുവെന്നും റോസമ്മ പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾക്ക് തുടർന്നാണ് പോലീസ് റോസമ്മയെ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വെളിച്ചം നൽകുന്ന തെളിവുകൾ: സ്വർണം, പല്ലുകൾ, ഡിഎൻഎ
ജെയ്നമ്മയുടെ കേസിൽ ലഭിച്ച കമ്പിയിട്ട പല്ല്, തലയോട്ടി , തുടെല്ലുകൾ എന്നിവ വഴിത്തിരിവാണ് ,എങ്കിലും മറ്റൊരാളുടേതുമായിരിക്കാമെന്നതുമാണ് ഇപ്പോഴത്തെ പോലീസിന്റെ സംശയം.
ഐഷയ്ക്ക് വെപ്പുപല്ല്, ബിന്ദുവിന് ക്യാപ്പിട്ട പല്ല് — ഈ തെളിവുകൾ ഡിഎൻഎ ഫലങ്ങളോടൊപ്പം നിർണ്ണായകമാകും.
ഡിഎൻഎ ഫലങ്ങൾ അടുത്ത ആഴ്ച ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടുതൽ സ്ത്രീകൾ ഇരയാകാമോ?
2006 മുതൽ 2025 വരെ ചേർത്തലയിൽ മൂന്നു സ്ത്രീകളുടെ തിരോധാനത്തിന് പിന്നിൽ ഒരേയാൾ -സെബാസ്റ്റ്യൻ -എന്ന സംശയം അതിവിധഗ്ധമായി അന്വേഷിക്കപ്പെടുകയാണ്.
മനോഹരമായ പെരുമാറ്റം, സൗഹൃദത്തിന്റെ മറവിൽ അടുത്തുകൂടൽ, വസ്തു ഇടപാടുകൾ, വാഗ്ദാനങ്ങൾ, പിന്നീട് കൊലപാതകവും സ്വത്തു തട്ടലും – ഇതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്ന് അന്വേഷണ സംഘം പറയുന്നു.
പൊതുസമൂഹത്തിൽ ‘അമ്മാവൻ’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്നയാൾക്ക് പിന്നിൽ ഇത്തരം മറുകിയമായ സ്വഭാവം ഉണ്ടെന്നത് പ്രദേശവാസികളെ അതിശയത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇന്ത്യയുടനീളം ഇപ്പോൾ പ്രക്ഷുബ്ധത സൃഷ്ടിച്ചിരിക്കുന്ന ധർമസ്ഥല സംഭവങ്ങളോടൊപ്പം ചേർത്തലയിലെ ഈ സംഭവവും സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ വേഗത്തിൽ പ്രാഥമികാന്വേഷണത്തിൽനിന്ന് ഗഹന അന്വേഷണത്തിലേക്കു മാറുകയാണ്.
“Is Kerala’s ‘serial killer’ from Cherthala? The nation is stunned; ‘Uncle’ Sebastian arrested”