കാസര്‍ഗോഡ് നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കാസര്‍ഗോഡ് നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കാസര്‍കോട്:  തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു  കയറി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ബസ്, ബസ്സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറിയശേഷവും നിര്‍ത്താതെ മുന്നോട്ട് പാഞ്ഞ് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിലേക്കും ഇടിച്ചു കയറി.
ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി ഉള്‍പ്പെടെ മൂന്നു സ്ത്രീക ളും  മരിച്ചതായാണ് വിവരം.

അപകടത്തില്‍ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക്  നഷ്ടടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട.

Kasaragod bus crashes into waiting shed, killing five

Share Email
Top