ട്രംപിനെ കൊല്ലുക, ഇസ്രയേലിനെ കത്തിക്കുക: സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ വ്യക്തിയുടെ കുറിപ്പ്

ട്രംപിനെ കൊല്ലുക, ഇസ്രയേലിനെ കത്തിക്കുക: സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ വ്യക്തിയുടെ കുറിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയെ നടുക്കിയ ദാരുണമായ വെടിവെയ്പില്‍ കൊലപാതകിയുടെ കുറിപ്പ് പുറത്ത്. അക്രമി റോബിന്‍ വെസ്റ്റ്മാന്‍ അനന്‍സിയേഷന്‍ കാത്തലിക് പ്രൈമറി സ്‌കൂളില്‍ വെടിവെയ്പ് നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ യൂ ട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ തോക്കിനെക്കുറിച്ച് വിശദമാക്കുന്ന ഭാഗത്താണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വീഡിയോ പിന്നീട് അധികൃതര്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. മിനിയപ്പലിസ് നഗരത്തിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും 14 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അക്രമി ഒരു റൈഫിളും, ചെറിയ തോക്കും, പിസ്റ്റലുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രണ്ടു വിഡിയോകള്‍ റോബിന്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോയില്‍ ആയുധങ്ങളും വെടിയുണ്ടകളും ലോഡ് ചെയ്ത മാഗസിനുകളും കാണിച്ചിരുന്നു. ‘ട്രംപിനെ ഉടനെ കൊല്ലുക’, ‘ഇസ്രയേലിനെ കത്തിക്കണം’ തുടങ്ങിയ വാചകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കൂളില്‍ വെടിവെയ്പിനു ശേഷം അക്രമി സ്വയം വെടി ഉതിര്‍ത്ത് മരിച്ചു. അക്രമത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

Kill Trump, burn Israel: School shooter’s note

Share Email
Top