ഗസ്സയ്ക്കായി കുവൈത്തിന്റെ മാനുഷിക കൈത്താങ്ങ്: 10 ടൺ ഭക്ഷ്യസഹായവുമായി ആദ്യ വിമാനം ഈജിപ്തിലെത്തി

ഗസ്സയ്ക്കായി കുവൈത്തിന്റെ മാനുഷിക കൈത്താങ്ങ്: 10 ടൺ ഭക്ഷ്യസഹായവുമായി ആദ്യ വിമാനം ഈജിപ്തിലെത്തി

കുവൈത്ത് ഗസ്സയ്ക്ക് സഹായം എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും നേരിടുന്ന ജനങ്ങൾക്കായി 10 ടൺ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ആദ്യ വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ട് ഈജിപ്തിലെ അൽ അരിഷിലെത്തി. അവിടെ നിന്ന് സഹായം ഗസ്സയിലേക്ക് എത്തിക്കും.

സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും വ്യോമസേനയും ചേർന്ന്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ആണ് പദ്ധതിയെ ഏകോപിപ്പിക്കുന്നത്. ഗസ്സയിലേക്ക് സുരക്ഷിതമായി സഹായം എത്തിക്കുന്നതിന് ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികളുമായി കെ.ആർ.സി.എസ് സഹകരിക്കുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കാൻ പദ്ധതിയുണ്ട്.

ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 61,430 ഫലസ്തീനികൾ കൊല്ലപ്പെട്ടു. പട്ടിണി മൂലം മരിച്ച 217 പേരിൽ 100 പേർ കുട്ടികളാണ്. സഹായം തേടുന്നതിനിടെ 1,778 പേർ കൊല്ലപ്പെട്ടതും മേയ് 27 മുതൽ 12,894-ലധികം പേർക്ക് പരിക്കേറ്റതും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 35 പേർ കൊല്ലപ്പെടുകയും 304 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയ്ക്ക് സഹായം നൽകാൻ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം നേരത്തെ മൂന്നു ദിവസത്തെ രാജ്യവ്യാപക സംഭാവനാ ക്യാമ്പെയ്‌ൻ നടത്തി. 11.5 മില്യൺ ദീനാർ സമാഹരിച്ച ക്യാമ്പെയ്‌നിൽ നിന്നാണ് ആദ്യഘട്ട സഹായം അയച്ചിരിക്കുന്നത്.

സഹായ പദ്ധതി ഭരണനേതൃത്വത്തിന്റെ നിർദേശപ്രകാരം ആണെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ ഫവാസ് അൽ മസ്രൂയി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദുരിതബാധിതരെ സഹായിക്കുന്നതിൽ കുവൈത്തിന്റെ മനുഷ്യത്വപരമായ നിലപാട് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Kuwait’s Humanitarian Support for Gaza: First Plane with 10 Tons of Food Aid Reaches Egypt

Share Email
LATEST
More Articles
Top