വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായി എല്ലാവരും ഒന്നിക്കണമെന്ന ആഹ്വാനവുമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ. പ്രാര്‍ഥനയിലും ഉപവാസത്തിലും ഒന്നിക്കാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ മാര്‍പാപ്പ ക്ഷണിച്ചു. സായുധ സംഘര്‍ഷത്താല്‍ തകര്‍ ന്ന എല്ലാ സ്ഥലങ്ങളിലും സമാധാനം ഉറ പ്പാക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
വത്തിക്കാനില്‍ പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് ഓഗസ്റ്റ് 22ന് പരിശുദ്ധ കന്യകമറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ സമാധാനത്തിനായുള്ള പ്രാര്‍ഥനയും ഉപവാസവും നടത്തി ആ ദിവസം ആ ഘോഷിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്.
”നമ്മുടെ അമ്മയായ മറിയം, സമാധാന ത്തിന്റെ രാജ്ഞിയായും ഓര്‍മിക്കപ്പെടു ന്നു. യുക്രെയ്‌നും വിശുദ്ധ നാടും ലോക ത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേറ്റുകൊണ്ടിരിക്കുമ്പോള്‍, ദുരിതമ നുഭവിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി നമു ക്ക് പ്രാര്‍ഥിക്കാം. നമുക്ക് സമാധാനവും നീതിയും നല്‍കാനും തുടര്‍ച്ചയായ സാ യുധ സംഘട്ടനങ്ങള്‍ മൂലം കഷ്ടപ്പെടുന്ന വരുടെ കണ്ണുനീര്‍ തുടയ്ക്കാനും കര്‍ത്താ വിനോട് അപേക്ഷിക്കാം. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Let’s all unite for peace: Pope Leo calls













