എ.എസ് ശ്രീകുമാര്‍
കോട്ടയം: ഫൊക്കാന കണ്‍വന്‍ഷനില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ കാര്‍ട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചര്‍ പരിപാടിയില്‍ ഫൊക്കാന കുടുംബാംഗങ്ങളുടെ ഉല്‍സാഹത്തോടെയുള്ള പങ്കാളിത്തം ശ്രദ്ധേയമായി. കേരളത്തിലെ പ്രമുഖരായ ആറ് കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയ സ്‌ട്രോക്കുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കാരിക്കേച്ചര്‍ ലൈവ് പ്രോഗ്രാം ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ ഉള്‍ക്കൊളിച്ചത്, വ്യത്യസ്തമായ പരിപാടികളില്‍ സംഘടന ഊന്നല്‍ കൊടുക്കുന്നതിന്റെ ഭാഗമായാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഫൊക്കാന പ്രോത്സാഹനം ചെയ്യുന്നുണ്ട്. ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി ഒരുദാഹരണം. സാഹിത്യ മേഖലയിലുള്ളവരെ ഇരുകൈയും നീട്ടിയാണ് ഫൊക്കാന സ്വാഗതം ചെയ്യുന്നത്. അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ് കാരിക്കേച്ചര്‍ എന്ന് പറയുന്നത്. കാരിക്കേച്ചര്‍-കാര്‍ട്ടൂണ്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഫൊക്കാന ഈയൊരു ഇനിഷ്യേറ്റീവ് എടുത്തിരിക്കുന്നത്. അവര്‍ക്കൊരു പ്രോത്സാഹനം കിട്ടുന്നതോടൊപ്പം തന്നെ, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ആള്‍ക്കാര്‍ക്ക് അതിനെപ്പറ്റി കൂടുതല്‍ അറിയുവാനും സ്വന്തം ചിത്രം മറ്റൊരു രൂപത്തില്‍ വരച്ച് കാണുവാനും കൂടിയുള്ള സുവര്‍ണാവസരമായി ലൈവ് കാരിക്കേച്ചര്‍ പ്രോഗ്രാം.
കേളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണന്‍, മധൂസ്, വിനു, എസ് ഗിരീഷ്, ജയരാജ്, രതീഷ് രവി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ കാരിക്കേച്ചറുകള്‍ വരച്ചത്. ഒരു ആര്‍ട്ടിസ്റ്റിന്റെ തനതായ സ്‌ട്രോക്കുകളിലൂടെ ലളിതമോ അതിശയോക്തിപരമോ ആയ രീതിയില്‍ വ്യക്തികളുടെ ചില പ്രത്യേകമായ സവിശേഷതകള്‍ എടുത്തു കാണിക്കുന്ന റെന്‍ഡര്‍ ചെയ്ത ചിത്രകലാപൂപമാണ് കാരിക്കേച്ചര്‍.
Live caricature at the Fokana Kerala Kanvan was exciting