ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലമായ ഹ്യൂസ്റ്റനില്‍ താമസിക്കുന്ന ലൂയിസ് തൈവളപ്പില്‍ (88) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു.
കേളത്തില്‍ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ആന്റണിയും റോസയുമാണ് മാതാപിതാക്കള്‍. അവരുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയ മകനായിരുന്നു ലൂയിസ്. ഭാര്യ ട്രീസാ ലൂയിസ് . മക്കള്‍: ആന്റണി, ജോസഫ്, ജോര്‍ജ്. മരുമക്കള്‍ ദീപ, ലിസ. കൊച്ചുമക്കള്‍: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചല്‍, വില്യം എന്നിവരുമുണ്ട്.
അമേരിക്കയില്‍ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യന്‍ റെയില്‍വേയില്‍ ടെലി . കമ്മ്യൂണികേഷന്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അമേരിക്കയില്‍ കുടിയേറിയതിനുശേഷം അദ്ദേഹം ടെലി കമ്മ്യൂണികേഷന്‍ എന്‍ജിനീയറായിട്ട് അമേരിക്കന്‍ കമ്പനിയില്‍ ഏതാണ്ട് 26 വര്‍ഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്യുകയായിരുന്നു.
സംസ്‌കാര ശുശ്രൂശാ വിവരങ്ങള്‍ ചുവടെ
August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony Reception immediately following at Forest Park Event Room
Wake Funeral Service Youtube link below
https://www.youtube.com/watch?v=Xf861P4KqEQ
Louis Thyvalappil (88) passes away in Houston