ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; പല തീരുവ നടപടികളും നിയമവിരുദ്ധം; ഫെഡറൽ അപ്പീൽ കോടതി വിധി

ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; പല തീരുവ നടപടികളും നിയമവിരുദ്ധം; ഫെഡറൽ അപ്പീൽ കോടതി വിധി

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ പല തീരുവകളും നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധി പുറത്തുവിട്ടു. ട്രംപിന്റെ വ്യാപാരനയങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്ന വിധിയാണിത്.

നേരത്തെ ഡോണാൾഡ് ട്രംപിന് അനിനിയന്ത്രിതമായി തീരുവ ചുമത്താൻ അധികാരമില്ലെന്ന് കീഴ്കോടതി വിധിച്ചിരുന്നു. തുടർന്ന് ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്റെ വ്യാപാരനയങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് അപ്പീൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ്.

ട്രംപ് ഭരണകൂടം നിലവിലുള്ള താരിഫുകൾ ഒഴിവാക്കിയാൽ അമേരിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകും എന്ന് കോടതിയിൽ വാദിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനുമായി നടത്തിയ കരാറിന്റെ ഭാവി സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വീണ്ടും, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ച ട്രംപ് പറഞ്ഞു: “കോടതി ഇന്നത്തെ വിധിയോടെ നമ്മുടെ താരിഫ് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചു. ഇത് സംഭവിച്ചാൽ അമേരിക്കയ്ക്ക് വലിയ നാശം സംഭവിക്കും. എങ്കിലും, അന്തിമ വിജയം അമേരിക്കയ്ക്ക് തന്നെ ആയിരിക്കും.”

തുടർന്ന്, യു.എസ് സുപ്രീംകോടതിയിൽ കേസ് പോകുമ്പോൾ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി ലഭിക്കുമെന്നാണ് നിയമവിദഗ്ധരും ഗവേഷകരും പ്രവചിക്കുന്നത്.

ഇതിനിടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കു ചുമത്തിയ 25% തീരുവയും ഈ നിയന്ത്രണത്തിന്റെ ഭാഗമായി വന്നു. അതോടെ, ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മൊത്തം 50% തീരുവ ഉയർന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം നിരവധി ഉൽപ്പന്നങ്ങൾക്ക് വ്യാപാരത്തിൽ കനത്ത തിരിച്ചടി അനുഭവപ്പെടുന്നു. എന്നാൽ മരുന്നുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് തീരുവ ബാധകമല്ല.

Major Setback for Donald Trump; Several Tariff Actions Deemed Illegal by U.S. Federal Appeals Court

Share Email
Top