ഉത്തരാഖണ്ഡിൽ കുടുങ്ങി മലയാളി സംഘവും, സുരക്ഷിതരെന്ന് മലയാളി സമാജം

ഉത്തരാഖണ്ഡിൽ കുടുങ്ങി മലയാളി സംഘവും, സുരക്ഷിതരെന്ന് മലയാളി സമാജം

ഹരിദ്വാർ:  ഉത്തരാഖണ്ഡിൽ  മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കുടുങ്ങി മലയാളി സംഘം.ഉത്തര കാശിയിലേക്ക് പോയ 28 അംഗസംഘമാണ് മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയത്. എന്നാൽ ഇവർ സുരക്ഷിതരാണെന്നു മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. 

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലേക്ക്  പോയ  കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികൾ ഉൾപ്പെടെയുളളവരാണ് ഇവിടെകുടുങ്ങിയത്   28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ള മലയാളികളും 20 പേർ മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും

ഇന്നലെ 8.30 ഓടെയാണ് നാരായണന്നെ അവസാനം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഹരിദ്വാറിൽ നിന്ന് ​ഗം​ഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവർ പറഞ്ഞിരുന്നത്. പിന്നീട് ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചതായി ഇവരുടെ ബന്ധു അമ്പിളി പറയുന്നു. 

Malayali group stranded in Uttarakhand, Malayali community says they are safe

Share Email
Top