ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുന്നു. നിര്‍മാതാവ് ആന്‍റോ ജോസഫും മമ്മൂട്ടിയുടെ സന്തതസഹചാരിയും പേഴ്സണല്‍ സെക്രട്ടറിയുമായ ജോർജുമാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍ എഴുതിയത്. പരിശോധന ഫലങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നതെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആന്‍റോ ജോസഫ് പറഞ്ഞു.
‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർഥിച്ചവർക്കും ഒപ്പം ഉണ്ടായവർക്കും ഒന്നുമില്ല എന്ന് ആശ്വസിപ്പിച്ചവർക്കും നന്ദി…’ മമ്മൂട്ടിയുടെ സന്തതസഹചാരിയും പേഴ്സണല്‍ സെക്രട്ടറിയുമായ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.
പോസ്റ്റിന് താഴെ താരങ്ങളും രാഷ്ട്രീയക്കാരും മമ്മൂട്ടി ആരാധകരുമടക്കം സന്തോഷ കമന്‍റിടുന്നുണ്ട്. സന്തോഷ വാര്‍ത്ത എന്നാണ് മുന്‍ എംപി ടി.എന്‍ പ്രതാപന്‍ കുറിച്ചത്. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നാണ് കണ്ണന്‍ താരമകുളം എഴുതിയത്. ചികില്‍സാര്‍ഥം ചെന്നൈയിലായിരുന്നു മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങും. സെപ്റ്റംബറോടെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകും