ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി പ്രഖ്യാപനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ സംരക്ഷിക്കാന്‍ കനത്തവില നല്കാന്‍ ഇന്ത്യ തയാറാണെന്നു ട്രംപിന്റെ അധിക തീരുവയ്ക്കുള്ള പരോക്ഷ മറുപടിയായി മോദി പറഞ്ഞു.
രാജ്യ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ക്ഷീരമേഖലയെയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യക്തമാക്കി.റഷ്യന്‍ എണ്ണവാങ്ങിയതിന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയ ട്രംപിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ കാണുന്നത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഇന്നലെയാണ് 50 ശതമാനമായി ഒറ്റയടിക്ക് ട്രംപ് ഉയര്‍ത്തിയത്.
Modi responds to Trump’s tariff announcement: Ready to pay a heavy price to protect farmers