എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ചൈനയിലേക്ക്; ഗാൽവാൻ സംഘര്‍ഷത്തിന് ശേഷം ആദ്യ സന്ദർശനം

എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ചൈനയിലേക്ക്; ഗാൽവാൻ സംഘര്‍ഷത്തിന് ശേഷം ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ചൈനയിലെത്തി.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദിയുടെ സന്ദർശനം. ഓഗസ്റ്റ് 31യും സെപ്റ്റംബർ 1നും ചൈനയുടെ ടിയാൻജിൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്.

പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാര സഹകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.
2020-ലെ ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്.
ഇതിനുമുന്‍പ് അദ്ദേഹം ചൈന സന്ദർശിച്ചത് 2019-ലായിരുന്നു.

ഉച്ചകോടിയുടെ സിഡ്‌ലൈൻ ചർച്ചകളിലൂടെയാണ് മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനുമൊപ്പമുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടത്താനിടയുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും മാസങ്ങൾക്കുമുൻപ്, 2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും മോദിയും ഷിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനയിലേക്കുള്ള സന്ദർശത്തിന് മുന്നോടിയായി, ഓഗസ്റ്റ് 30ന് മോദി ജപ്പാനും സന്ദർശിക്കും.

Modi to Visit China for SCO Summit; First Visit Since Galwan Clash

Share Email
LATEST
Top