മുല്ലപ്പൂ ചൂടി കസവ് സാരിയുടുത്ത മൊണാലിസ ;കേരള ടൂറിസത്തിന്റെ ഓണപരസ്യം വൈറൽ

മുല്ലപ്പൂ ചൂടി കസവ് സാരിയുടുത്ത മൊണാലിസ ;കേരള ടൂറിസത്തിന്റെ ഓണപരസ്യം വൈറൽ

കേരളം മുഴുവൻ ഓണാഘോഷത്തിന്റെ വൈബിലിരിക്കുമ്പോൾ, കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച കസവ് സാരിയുടുത്ത മൊണാലിസയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മലയാളി പെൺകുട്ടികൾ ഓണത്തിന് സെറ്റ് സാരിയിലും ആഭരണങ്ങളിലും തിരക്കിലാണ്, എന്നാൽ ലോകപ്രശസ്തമായ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രത്തെ കേരളത്തനിമയിൽ അവതരിപ്പിച്ച ഈ പോസ്റ്റ് കൂടുതൽ ശ്രദ്ധ നേടുന്നു.

കസവ് സാരി ധരിച്ച്, മുല്ലപ്പൂ മുടിയിലണിഞ്ഞും, ചുവന്ന പൊട്ട് പതിച്ചതുമായ മൊണാലിസയാണ് ചിത്രത്തിൽ. “Kerala Tourism, Timeless, Graceful, Iconic” എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഇതിനോടകം തന്നെ ചിത്രം സൈബർ ലോകത്ത് ട്രെൻഡിംഗായി മാറി.

ഓണ ക്യാമ്പെയ്‌നിന്റെ ഭാഗമായി വിദേശികളുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് ഈ വെറൈറ്റി പരസ്യത്തിന്റെ ലക്ഷ്യം. എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രം വലിയ സ്വീകാര്യത നേടി.

ഓഗസ്റ്റ് 21-നാണ് കേരള ടൂറിസം ചിത്രം പോസ്റ്റ് ചെയ്തത്. 1911 ഓഗസ്റ്റ് 21-നാണ് പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മൊണാലിസ ചിത്രം മോഷ്ടിക്കപ്പെട്ടത്. രണ്ടുവർഷം കഴിഞ്ഞാണ് അത് തിരികെ ലഭിച്ചത്.

ഇപ്പോൾ, ഓണത്തിന്റെ നിറങ്ങളിൽ മുകുളിച്ച മൊണാലിസ കേരളത്തിന്റെ ആഘോഷ മുഖമായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

Mona Lisa in Kasavu Saree with Jasmine Flowers; Kerala Tourism’s Onam Advertisement Goes Viral

Share Email
Top