ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലും വോട്ടു ചേര്‍ക്കുന്നതിലും വന്‍ തിരിമറി ഉള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ 40 ലക്ഷത്തോളം വോട്ടുകളില്‍ ദുരൂഹതയുണ്ടെന്നു രാഹുല്‍ ആരോപിച്ചു. വ്യാജ മേല്‍വിലാസങ്ങളില്‍ നിരവധിപ്പേര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചു. 68 പേര്‍ക്കു ഒരു വ്യവസായ സ്ഥാപനത്തിന്റെ പേരിലാണ് വോട്ടു ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ചിലവോട്ടര്‍മാരുടെ മേല്‍വിലാസം പൂര്‍ണമല്ല. ചില വോട്ടര്‍മാരുടെ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് എക്‌സ്, വൈ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങള്‍ക്കിടയില്‍ സംശയം ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ പറഞ്ഞു. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി മാറി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. വോട്ട് മോഷണം എന്ന പേരില്‍ പ്രസന്റേഷന്‍ കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേര്‍ത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ അഞ്ചു മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ മാറ്റി. സിസിടിവി ദൃശങ്ങള്‍ 45 ദിവസം കഴിയുമ്പോള്‍ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.ഇലക്ട്രോണിക് വോട്ടര്‍ പട്ടിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാതിരുന്നത് പരിശോധനകള്‍ ബുദ്ധിമുട്ടാക്കി.
കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാന്‍ ടീമിനെ വച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Mystery in 40 lakh votes in Maharashtra: Rahul makes serious allegations against Election Commission