ഖത്തറിലെ ഇന്ത്യൻ സമൂഹം 79ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുന്നു. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐ.സി.സി) നടക്കുന്ന ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം. രാവിലെ 6.45 മുതൽ പ്രവേശനം അനുവദിക്കും. ഏഴ് മണിക്ക് ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തും. തുടർന്ന് അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഭാരത് ആസാദി കി രംഗ് – 2025’ കൾച്ചറൽ ഇവന്റ് വൈകീട്ട് 5.30ന് ഐ.സി.സി അശോക ഹാളിൽ നടക്കും. അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
National Festival of Expats in Qatar: Independence Day Celebrations at Ashoka Hall