അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ഡാളസ്: അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പുറത്തിറക്കിയ പുതിയ നയപരമായ മെമ്മോറാണ്ടം (PM-602-0188) അനുസരിച്ച്, അപേക്ഷകരുടെ ‘നല്ല സ്വഭാവം’ (Good Moral Character) കൂടി പൗരത്വത്തിനായി പരിഗണിക്കും.

അപേക്ഷകരുടെ സ്വഭാവം, സാമൂഹിക നിയമങ്ങള്‍ പാലിക്കാനുള്ള കഴിവ്, സമൂഹത്തിനു നല്കിയ സംഭാവനകള്‍ എന്നിവയെല്ലാം ഇതില്‍ പരിഗണിക്കും. ഇതിലൂടെ, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ എന്നതിനപ്പുറം, നല്ല രീതിയില്‍ ജീവിച്ച വ്യക്തിയാണോ എന്ന് കൂടുതല്‍ സമഗ്രമായി വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.

പുതിയ മാനദണ്ഡം അനുസരിച്ച്, നല്ല സ്വഭാവമായി പരിഗണിക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

യു.എസില്‍ സ്ഥിരമായുള്ള സാമൂഹിക പങ്കാളിത്തവും സംഭാവനകളും.

കുടുംബ കാര്യങ്ങളിലുള്ള ഉത്തരവാദിത്തം.

വിദ്യാഭ്യാസ യോഗ്യത.

സ്ഥിരവും നിയമപരവുമായ തൊഴില്‍ ചരിത്രം.

യു.എസില്‍ നിയമപരമായി താമസിച്ച കാലയളവ്.

നികുതി ബാധ്യതകളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും കൃത്യമായി പാലിക്കുന്നത്.

പുതിയ നയം പ്രകാരം, അപേക്ഷകരുടെ പോസിറ്റീവ് വശങ്ങള്‍ക്കും സംഭാവനകള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കും. ഇത് പൗരത്വം അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ ഒരു സമഗ്രമായ സമീപനം ഉറപ്പാക്കുന്നു.

വാര്‍ത്ത: ലാല്‍ വര്‍ഗീസ്, അറ്റോര്‍ണി അറ്റ്‌ലോ

New criteria announced for applicants for US citizenship

Share Email
Top