25 ശതമാനം ഇമ്പോർട്ട് ടാരിഫ് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ശക്തമായ മറുപടി സ്വീകരിച്ചു. യു.എസ് പ്രസിഡന്‍റ് ട്രംപിന്റെ നിർദേശപ്രകാരമുള്ള എഫ്-35 യുദ്ധവിമാന ഇടപാട് കേന്ദ്ര സർക്കാർ താൽകാലികമായി പിന്‍വലിച്ചു. പ്രതിരോധ മേഖലയിലെ സ്വാശ്രയത്വം ലക്ഷ്യമാക്കി ഇന്ത്യയാണ് ഈ തീരുമാനം എടുത്തത്.
യുഎസ് സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഫ്-35 വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശീയ ആയുധ നിര്‍മാണത്തിന് ഇന്ത്യാ സര്‍ക്കാര്‍ മുൻതൂക്കം നല്‍കുന്നത്. ഉയര്‍ന്ന വില നല്‍കി യു.എസ്-ല്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് പകരം, രാജ്യത്തിനകത്തെ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉപയോഗിച്ച് നിർമ്മാണം ലക്ഷ്യമാകുന്നു.
ഇത് ഇന്ത്യയുടെ ആഭ്യന്തര താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള നയപരമായ നീക്കമാണ്. ട്രംപിന്റെ പുതിയ ടാരിഫ് പ്രഖ്യാപനത്തിന് ഇന്ത്യ പ്രതികാര നടപടിയുമായി എത്തിയിട്ടില്ലെങ്കിലും, നയതന്ത്രതലത്തില്‍ വ്യത്യസ്തമായ നിലപാടുകളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വ്യാപാര-ആയുധ മേഖലകളില്‍ വ്യക്തമായ വ്യത്യസ്തതയാണ് ഇന്ത്യ ഇപ്പോഴത്തെ നിലപാടായി വ്യക്തമാക്കുന്നത്.
റഷ്യയുടെ എസ്.യു-57ഇ യുദ്ധവിമാനത്തിനുള്ള ഇന്ത്യയുടെ ആകർഷണം ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. സാങ്കേതികവിദ്യ, സോഴ്സ് കോഡ് പങ്കിടല്‍, ഇന്ത്യയിലെ അസംബ്ലി യൂണിറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ റഷ്യ ഇന്ത്യക്ക് വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയ്ക്ക് സ്വന്തം താത്പര്യപ്രകാരം യുദ്ധവിമാന വികസിപ്പിക്കാനാകും.
No More Arms Deals with the U.S.; India Rejects F-35 Fighter Jet Offer; Strong Response to Trump’s Tariff Move