പശുവിനെ ദേശീയ മൃഗമാക്കാനുള്ള പദ്ധതി കേന്ദ്രത്തിന് ഇല്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി

പശുവിനെ ദേശീയ മൃഗമാക്കാനുള്ള പദ്ധതി കേന്ദ്രത്തിന് ഇല്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള യാതൊരു പദ്ധതിയും കേന്ദ്രസർക്കാർക്കില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിങ് ബാഗേൽ ലോക്സഭയിൽ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലായിരുന്നു വിശദീകരണം.

2014 ഡിസംബർ മുതൽ പശുവളർത്തലും സംരക്ഷണവും പ്രോത്സാഹിപ്പിക്കാൻ ‘രാഷ്ട്രിയ ഗോകുൾ മിഷൻ’ കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതാണിതെന്നും മന്ത്രി അറിയിച്ചു.

ഭരണഘടനയിലെ ആർട്ടിക്കിൾ 246(3) പ്രകാരം മൃഗസംരക്ഷണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണ അധികാരമുണ്ടെന്ന് ബാഗേൽ വ്യക്തമാക്കി.

2024-ൽ രാജ്യത്തെ മൊത്തം 239.30 ദശലക്ഷം ടൺ പാൽ ഉൽപാദനത്തിൽ 53.12% പശുവിൻ പാലിൽ നിന്നും, 43.62% എരുമപ്പാലിൽ നിന്നുമാണെന്നും പാർലമെന്റിൽ മന്ത്രി അറിയിച്ചു.

No plan to declare cow as the national animal, Centre tells Parliament.

Share Email
LATEST
Top