ബ്രിട്ടീഷ് കൊളംബിയ (കാനഡ): എൻ.എസ്.എസ്. ഓഫ് ബി.സി. (N.S.S. of British Columbia) 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 ഓഗസ്റ്റ് 10-ന് ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
തമ്പാനൂർ മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുധീർ നായർ, പ്രശാന്ത് ഒ.വി., സംഗീത് നായർ, ചിത്ര ഉണ്ണികൃഷ്ണൻ, സനൂപ് മുരളീധരൻ, അശ്വനി കുമാർ, രാഹുൽ ആർ. പിള്ള, അനൂപ് എം.ജി., രമേശ് നായർ, രമേശ് രാജഗോപാൽ, രേണു മേനോൻ, ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ വർഷം സംഘടന നടത്തിയ വിഷു ആഘോഷം, വയനാട് റിലീഫ് ഫണ്ട് ശേഖരണം, രക്തദാനം, കുടുംബസംഗമം, പിക്നിക് തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും യോഗത്തിൽ പ്രത്യേക നന്ദി അറിയിച്ചു.

NSS of British Columbia, Canada, reorganized